KOYILANDY DIARY.COM

The Perfect News Portal

അണേലക്കടവ് ചെട്ട്യാംകണ്ടി രാമൻകുട്ടി മാസ്റ്റർ (92)

കൊയിലാണ്ടി: നടേരി ചെട്ട്യാംകണ്ടി രാമൻകുട്ടി മാസ്റ്റർ (92) അന്തരിച്ചു. ഗ്രന്ഥശാലാ സംഘം കൊയിലാണ്ടി താലൂക്ക് പ്രഥമ സെക്രട്ടറിയും, നടേരി കൈരളി കലാസമിതി, ഗ്രാമീണ ബന്ധു വായനശാല എന്നിവയുടെ സംഘാടകനുമായിരുന്നു. ഇഎംഎസ് അടക്കമുള്ള നേതാക്കൾക്ക് ഒളിവിൽ താമസിക്കുന്നതിന് സംരക്ഷണം നൽകി. ദേശാഭിമാനി പത്രം നിരോധിച്ചപ്പോൾ കല്ലച്ചിൽ അച്ചടിച്ചത് ഇദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു. കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യകാല സംഘാടകനുമാണ്.\\

ഭാര്യ: കാർത്ത്യായിനി. മക്കൾ: ആർകെ സതീഷ് (റിട്ട: പ്രൊഫസർ കാഞ്ഞങ്ങാട് നെഹ്റു കോളേജ്, പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ പ്രസിഡണ്ട്), ആർകെ സുധീർ (കോലാലംപൂർ), ആർ. കെ ദീപ (റിട്ട ടീച്ചർ കൊയിലാണ്ടി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ). മരുമക്കൾ : പ്രസന്ന (റിട്ട: ഹെഡ്മിസ്ട്രസ് പയ്യോളി), നിത (അയനിക്കാട്), എ. സുധാകരൻ (കോഴിക്കോട് ജില്ലാ പ്ലാനിംഗ് കമ്മറ്റി അംഗം)  സഹോദരങ്ങൾ: ദേവകി (എളാട്ടേരി), നാരായണി (നമ്പ്രത്തുകര), അച്ചുതൻ ചെട്ട്യാംകണ്ടി.
Share news