KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് 89-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ സാഹചര്യം ഉണ്ടായിരുന്നുെ ഇതുവരെയും പ്രശ്നത്തിന് പരിഹാരമായില്ല. മുഴുവന്‍ തെരുവ് നായകളെയും വന്ധ്യം കരണം നടത്തി പ്രത്യേക ഷെല്‍ട്ടറില്‍ താമസിപ്പിക്കാനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപെട്ടു.

യോഗത്തിൽ പ്രസിഡണ്ട് പി.ടി. ഉമേഷ് അധ്യക്ഷത വഹിച്ചു. നടേരി ഭാസ്ക്കരൻ, അഡ്വ. പി.ടി. ഉമേന്ദ്രൻ, അരീക്കൽ ഷീബ, സുരേഷ് വി.പി. പുളിക്കൽ രാജൻ, പി.കെ. പുരുഷോത്തമൻ, ഒ.കെ. ബാലൻ, രഞ്ജിത്ത് കൊളോറോത്ത്, ശ്രീജിത്ത് വിയ്യൂർ, തച്ചോത്ത് ദിനേശൻ, ആർ.ടി. ശ്രീജിത്ത്, സുജലാലയം ഗോപാലൻ എന്നിവർ സംസാരിച്ചു.

Share news