KOYILANDY DIARY.COM

The Perfect News Portal

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ അന്തേവാസിയെ പിടികൂടി

മലപ്പുറം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ അന്തേവാസിയെ പിടികൂടി. മലപ്പുറം വേങ്ങരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് രാവിലെ 7.30ന് കോഴിക്കോട് നിന്ന് വേങ്ങരയില്‍ ബസിറങ്ങിയപ്പോഴായിരുന്നു ഇവരെ പൊലീസ് പിടിച്ചത്.

ഇന്നലെ രാത്രിയായിരുന്നു കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി പൂനം ദേവി കുതിരവട്ടത്ത് നിന്ന് ചാടിപ്പോയത്. കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിവര്‍. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് മാനിസികാസ്വാസ്ഥ്യമുണ്ടെന്നും ഇവരെ കിടത്തി ചികിത്സിക്കണമെന്നും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പൂനംദേവിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

Advertisements
Share news