KOYILANDY DIARY.COM

The Perfect News Portal

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും. അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യല്‍. നവംബര്‍ 18ന് മുന്‍പ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.

കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പുചോദിച്ച് രംഗത്തുവരികയും മാധ്യമ പ്രവര്‍ത്തക പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

 

സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 354 എ വകുപ്പ് പ്രകാരം നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. കേസില്‍ പരാതിക്കാരിയുടെയും സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാരുടെയും ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisements
Share news