നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സേവാഭാരതി പ്രൊജക്ട് മാനേജർ ബൽരാജ് കാർത്തിക (റിട്ട. ചീഫ് മാനേജർ കാനറ ബാങ്ക്) ഉദ്ഘാടനം ചെയ്തു. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ (V trust), ജയശ്രീ ബൽരാജ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. കെ. മുരളി സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.
