തിക്കോടി പഞ്ചായത്ത് ബസാറിൽ റെയിൽവേ ഗേറ്റിനടുത്ത് വയോധികർക്ക് ട്രെയിൻ തട്ടി പരിക്കേറ്റു

കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് ബസാറിലെ റെയിൽവേ ഗേറ്റിനടുത്ത് വയോധികർക്ക് ട്രെയിൻ തട്ടി പരിക്കേറ്റു. തിക്കോടി കല്ലകത്ത് ബീച്ച് പള്ളിപ്പറമ്പിൽ മമ്മു (68), ഭാര്യ മൈമൂന (62) എന്നിവർക്കാണ് പരിക്കുപറ്റിയത്. റെയിൽവേ ഗേറ്റ് മുറിച്ചു കിടക്കുന്നതിനിടയിലാണ് വയോജന ദമ്പതികൾക്ക് പരിക്കേറ്റത്.
.

.
ഇന്നലെ രാത്രി 7.15നാണ് സംഭവം നടന്നത്. മൈമുനയുടെ പരിക്ക് സാരമുള്ളതാണ്. ഇരുവരെയും പോലീസെത്തി കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.
