മേപ്പയൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ അര നൂറ്റാണ്ടിനുശഷം ഒത്തുചേർന്നു
മേപ്പയ്യൂർ: മേപ്പയൂർ ഹൈസ്കൂളിൽ പഠിച്ച ഓർമ്മകളുമായി 50 വർഷത്തിനുശേഷം പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് പഴയകാല ഓർമ്മകൾ പങ്കുവെച്ചു. 1975 – 76 വർഷം എസ്എസ്എൽസി പൂർത്തിയാക്കിയവർ അര നൂറ്റാണ്ടിന് ശേഷമാണ് അപൂർവമായ ഈ ഒത്തുചേരലിന് സാക്ഷ്യംവഹിച്ചത്. അറുപതോളം പൂർവ്വ വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.

പൂർവ്വ വിദ്യാർത്ഥി സംഗമം എം അജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചന്ദ്രികാപുരം പ്രേമൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജീവിതയാത്രയിലെ അനുഭവങ്ങൾ ഓരോരുത്തരും പങ്കുവെച്ചു. അന്ന് സ്കൂൾ കാലഘട്ടത്തിൽ കൂടെ പഠിച്ചവരിൽ ചിലർ കൂടെയില്ലാത്തതും അവരുടെ ഓർമ്മയിലേക്ക് ഓടിയെത്തി. അവരുടെ ഓർമ്മകൾക്ക് പ്രണാമം അർപ്പിക്കാനും അവർ സമയംകണ്ടെത്തി. പാട്ടുപാടിയും കഥ പറഞ്ഞും സംഗമം അവിസ്മരണീയമാക്കി. പി എം ചന്ദ്രശേഖരൻ സ്വാഗതവും കെ പി വേണുഗോപാൽ നന്ദിയും പറഞ്ഞു.




