KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കണം*

സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻ കാർക്കും ലഭിക്കാനുള്ള പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് വാർഷിക  സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ് അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി. ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു.
.
.
അനിതാഭായ്. എൻ. പി. അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. കെ. സുകുമാരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടിങ് നടത്തി. കൈത്താങ്ങ് പെൻഷൻ വിതരണം ബ്ലോക്ക്‌ സെക്രട്ടറി പി. വി. ഭാസ്കരൻ കിടാവ് നിർവഹിച്ചു. സെക്രട്ടറി ടി. ദേവദാസൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി പ്രഭാകരൻ പനോളി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
.
.
ബ്ലോക്ക്‌ വനിതാ വേദി കൺവീനർ കാർത്തിക. എം., മുരളീധരൻ തെക്കേടത്ത്, കെ. രവീന്ദ്രൻ, ടി. വേലായുധൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. ജനാർദ്ദനൻ നായർ (പ്രസിഡന്റ്‌ ), ടി. ദേവദാസൻ (സെക്രട്ടറി ), പ്രഭാകരൻ പനോളി (ഖജാൻജി)എന്നിവരെ തെരഞ്ഞെടുത്തു.
Share news