KOYILANDY DIARY.COM

The Perfect News Portal

അലയൻസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാരോഹണം നടത്തി

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ക്ലബ് പ്രസിഡണ്ട് എം. ആർ. ബാലകൃഷ്ണന്റെ അദ്ധ്യഷതയിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രക്ട് ഗവർണർ കെ.സുരേഷ് ബാബു നടത്തി. ഇന്റർനാഷണൽ ഡയറക്ടർ ഡോ. നാഗരാജ് ബെയ്റി മുഖ്യപ്രഭാഷണം നടത്തി.
ഇന്റർനാഷണൽ കമ്മിറ്റി ചെയർമാൻ കെ.എം. മുനിയപ്പ, വിജയൻ ഇളയാടത്ത്, വി.പി. സുകുമാരൻ, എൻ. ചന്ദ്രശേഖൻ, കെ. സുധാകരൻ, എൻ. ഗോപിനാഥൻ, പി.പി. സുധീർ കുമാർ, രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാൻ, കെ.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.കെ.ശ്രീധരൻ (പ്രസിഡണ്ട്), സി.പി. ആനന്ദൻ, എം. ജതീഷ് ബാബു (വൈസ് പ്രസിഡന്റ്), രാഗം മുഹമ്മാലി- സെക്രട്ടറി, സമീർ നാഷ്, ഇ.ഷിജു (ജോ. സിക്രട്ടറി), കെ.വിനോദ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news