KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദമെന്ന് ആരോപണം

പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദമെന്ന് ആരോപണം. മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ട മൂന്നുപേരേ ഡിവൈഎഫ്ഐ പ്രവർത്തകർ മോചിപ്പിച്ചു. നേരത്തെ പിടിയിലായ വാസന്തി അമ്മ മഠത്തിനെതിരിയാണ് ആരോപണം. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി.

മൂന്ന് പേരിൽ ഒരാൾ 7 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം.

ഇലന്തൂർ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടർന്ന് വാസന്തി അമ്മ മഠം നടത്തുന്ന ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണ് വീണ്ടും പൂജകൾ തുടങ്ങിയത്.

Advertisements
Share news