ഒ.പി നാണുവിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കർഷക തൊഴിലാളികളെയും പിന്നോക്ക ജന വിഭാഗങ്ങളെയും സംഘടിപ്പിച്ചു കർഷക തൊഴിലാളി യൂണിയൻ കെട്ടിപ്പടുക്കുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ച കൊല്ലം കുന്ന്യോറമലയിൽ Op നാണുവിൻ്റെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു.
.

.
കർഷക തൊഴിലാളി യൂണിയൻ്റെ പഞ്ചായത്ത് സെക്രട്ടറിയായും ഏരിയാ കമ്മറ്റി അംഗമായി പ്രവർത്തിക്കുകയും, പിന്നീട് സിപിഐഎംൻ്റെ ലോക്കൽ കമ്മറ്റി മെമ്പറായും കൊല്ലം ബ്രാഞ്ച് സെക്രട്ടറിയായും ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിച്ച സമാരാധ്യനായ നേതാവായിരുന്ന സഖാവ് ഒ.പി യുടെ നിര്യാണം പാർട്ടിക്കും സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് അനുശോചന യോഗത്തിൽ പ്രമുഖർ പറഞ്ഞു.
.

.
യോഗത്തിൽ സിപിഐഎം കൊല്ലം ലോക്കൽ സെക്രട്ടറി Nk ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ ഹമീദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുൻ MLA. K ദാസൻ, CPIM ജില്ലാ കമ്മറ്റി അംഗം അഡ്വ. LG ലിജീഷ്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം അഡ്വക്കേറ്റ് കെ. സത്യൻ.നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട്. വാർഡ് കൗൺസിലർ സുമതി, Sfi ഏരിയാ സെക്രട്ടറി നവതേജ്. കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് നടേരി ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. എം പത്മനാഭൻ സ്വാഗതം പരഞ്ഞു.
