KOYILANDY DIARY.COM

The Perfect News Portal

അഖില കേരള വടംവലി മത്സരം; ജെ ആർ പി അഡ്മാസ് മുക്കം ജേതാക്കളായി

മുത്താമ്പി: വോയ്‌സ് ഓഫ് മുത്താമ്പി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൽ ജെ ആർ പി അഡ്മാസ് മുക്കം ജേതാക്കളായി. ജാസ് വണ്ടൂർ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് ജെ ആർ പി അഡ്മാസ് മുക്കം ജേതാക്കളായത്. കൊയിലാണ്ടി എസ്. ഐ ഷൈലേഷ് ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് മുത്താമ്പി പ്രസിഡണ്ട് റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു.
കായിക മാമാങ്കത്തിന് കൗൺസിലർമാരായ കെ. ഇന്ദിര ടീച്ചർ, വികസന സ്റ്റാർട്ടിങ് പഞ്ചായത്ത് മെമ്പർ കെ സി രാജൻ എന്നിവർ മുഖ്യാതിഥികളായി. നിലവിലെ സാമൂഹ്യ മണ്ഡലത്തിൽ നിന്നും അന്യംനിന്നു പോയികൊണ്ടിരിക്കുന്ന ഒത്തു ചേരലിൻറെയും കൂട്ടായ്മയുടെയും സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള പ്രദേശത്തെ യുവാക്കളുടെ ശ്രമമാണ് ഇത്തരം കായിക പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘടകർ പറഞ്ഞു.
വിജയികൾക്ക് കണിയാങ്കണ്ടി കണാരൻറെ സ്മരണാർത്ഥം നൽകുന്ന പതിനഞ്ചായിരം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് പാറപ്പുറത്ത് ചന്ദ്രൻ സ്മരണാർത്ഥം നൽകുന്ന പതിനായിരം രൂപയും, മൂന്നാം സ്ഥാനത്തിന് ടി. കെ ദാമോദരൻ മാസ്റ്റർ സ്മരണാർത്ഥം ഏഴായിരം രൂപയുമാണ് സമ്മാനമായി നൽകിയത്. ദിൽജിത്ത് പാറപ്പുറത്ത്, അശ്വന്ത് കെ, രജിലേഷ് പി, അഗേഷ് പി, അഭിനന്ദ് പി, റഷീദ് മണിയോത്ത്, രതീഷ് കെ കെ, നിജീഷ് കെ. എൻ, രതീഷ് പി എന്നിവർ നേതൃത്വം നൽകി. കെ രമേശൻ സ്വാഗതം പറഞ്ഞു. 
Share news