KOYILANDY DIARY.COM

The Perfect News Portal

അക്ഷയ AK645 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK645 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ എ കെ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

Share news