KOYILANDY DIARY.COM

The Perfect News Portal

അക്ഷര കരോൾ, ഭരണഘടന സദസ്സ് സംഘടിപ്പിച്ചു

.
കോക്കല്ലൂർ: സംസ്ഥാന ലൈബ്രറി കൌൺസിൽ നിർദേശാനുസരണം റിപ്പബ്ലിക്  ദിനാഘോഷത്തോടനുബന്ധിച്ച് ലൈബ്രറികളിൽ സംഘടിപ്പിക്കുന്ന ഭരണഘടന സദസ്സുകളുടെയും അക്ഷര കരോളിന്റെയും താലൂക്ക് തല ഉദ്ഘാടനം കാറലാപ്പൊയിൽ ഗ്രാമ ചേതന വായനശാലയിൽ വെച്ച് നടന്നു. താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി പി. വേണു ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്‌ അംഗം ടി. എം. പ്രേമൻ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് എൻ ആലി, ലൈബ്രറി പഞ്ചായത്ത്‌ സമിതി  കൺവീനർ പരീത് കോക്കല്ലൂർ, എം. ഷാജീവ് കുമാർ, എൻ. എച്ച്. ഗോപി എന്നിവർ സംസാരിച്ചു. പി. സദാനന്ദൻ സ്വാഗതവും ടി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
തുടർന്ന് വായനശാല അംഗങ്ങളും കുട്ടികളും ചേർന്ന അക്ഷര കരോൾ സംഘം വീടുക
ളിൽ സന്ദർശനം നടത്തി.
Share news