റിപ്പബ്ലിക് ദിനത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് എകെജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന കരോളും മതേതര സന്ദേശയാത്രയും സംഘടിപ്പിച്ചു. പരിപാടി ലൈബ്രറി കൗൺസിൽ നേതൃസമിതി അംഗം സന്തോഷ് കെ വി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ലതിക ടീച്ചർ അധ്യക്ഷത വഹിച്ചു.

എ എം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മതേതര സന്ദേശയാത്രയ്ക്ക് എ കെ ജി സ്മാരക വായനശാല മുൻ സെക്രട്ടറി രവിത്ത് കെ കെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വാർഡ് മെമ്പർ വി പ്രബീഷ് യാത്ര നയിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗങ്ങളായ എ എം രാജൻ സ്വാഗതവും ബിജു വി നന്ദിയും പറഞ്ഞു.



