KOYILANDY DIARY

The Perfect News Portal

എകെജി സെൻറർ ആക്രമണക്കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ്സ് നേതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ്സ് നേതാവ് പോലീസ് കസ്റ്റഡിയിൽ. വിദേശത്തേക്ക് കടന്ന പ്രതി സുഹൈൽ ഷാജഹാൻ ആണ് അറസ്റ്റിലായത്. കെ സുധാകരന്റെ അടുത്ത അനുയായിയാണ് സുഹൈൽ. 

ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്. അന്വേഷണ സംഘം ഡൽഹിക്ക് തിരിക്കും. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം.