KOYILANDY DIARY.COM

The Perfect News Portal

ദില്ലിയിലെ വായു മലിനീകരണം നിയന്ത്രിക്കണം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ദില്ലിയിലെ അതിരൂക്ഷ വായു മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി പൊലീസ് സ്വീകരിച്ച നടപടികൾ ഇന്ന് സുപ്രീം കോടതിയിൽ വിശദീകരിക്കാൻ സാധ്യത.

ദില്ലിയിലെ 113 അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ വായുമലിനീകരണത്തിൽ നടപ്പാക്കിയ നിയന്ത്രണ നടപടികളെക്കുറിച്ച് 13 അംഗ അഭിഭാഷക കമ്മിഷന്‍ സുപ്രിംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമർപ്പിക്കും. ഹര്‍ജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്. ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തില്‍ സ്‌കൂളുകള്‍ പ്രവർത്തിക്കുന്നതിന്റെ സാഹചര്യം എയര്‍ ക്വാളിറ്റി കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചേക്കും.

 

അന്തരീക്ഷ മലിനീകരണം ഉയര്‍ന്നനിലയിലാണെങ്കിലും ദില്ലിയിലെ സ്‌കൂളുകള്‍ ഇന്ന് തുറന്ന് പ്രവർത്തിക്കും. സുപ്രീംകോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്ക്കൂളുൾ തുറക്കുന്നത്. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സ്ക്കൂളുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ദില്ലിയിലെ വായു ഗുണനിലവാര സൂചികയിൽ ഇന്നലെ (എക്യുഐ) നേരിയ പുരോഗതി ഉണ്ടായിരുന്നു. എക്യുഐ 334ല്‍നിന്ന് 278 ആയി ആണ് താഴ്ന്നത്. എന്നാൽ ഇന്ന് വീണ്ടൂം ഗുണനിരവാര സൂചികയിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.

Advertisements
Share news