KOYILANDY DIARY.COM

The Perfect News Portal

കെ സുധാകരനോട് എഐസിസി വിശദീകരണം തേടും

കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് വിവാദ പരാമർശങ്ങളിൽ വിശദീകരണം തേടാൻ എഐസിസി. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. നേതാക്കൾ ആശയവിനിമയം നടത്തിയതിന്റെ തുടർച്ചയായാണ് നടപടി. തന്റെ പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരൻ നേതാക്കളെ അറിയിച്ചു. കെ സുധാകരൻ വിശദീകരണം നൽകിയാൽ വിവാദം അവസാനിപ്പിക്കാനാണ് എഐസിസിയുടെ നീക്കം.

ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ ചില പ്രസ്താവനകളിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തിൽ സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടിയേക്കും.
Share news