KOYILANDY DIARY

The Perfect News Portal

എഐ ക്യാമറ: ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം വൻതോതിൽ കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു

എഐ ക്യാമറ: ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം വൻതോതിൽ കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ഇതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങളുടെ കണക്കിൽ ഏകദേശം നാല് ലക്ഷത്തിലധികം കുറവാണ് ഉദ്ഘാടന ദിവസം തന്നെ ഉണ്ടായതെന്ന് മന്ത്രി കണക്കുകൾ സഹിതം വ്യക്തമാക്കി.

എഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസമായ ഞായറാഴ്ച 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍. തിങ്കളാഴ്ച 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. അതേ സമയം തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായതെന്നും മന്ത്രി അറിയിച്ചു.

ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവൽക്കരണത്തിന് നൽകിയ കാലഘട്ടത്തിനേക്കാള്‍ നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞത് നല്ല ക്ഷണമാണ്. ഗതാഗതസുരക്ഷയെ മുൻനിർത്തി എല്ലാവരും വാഹന നിയമങ്ങൾ പാലിക്കുവാൻ ആരംഭിച്ചതിൻ്റെ സൂചനയാണിത്. ഇതുമായി സഹകരിച്ച പൊതുജനങ്ങൾക്ക് മന്ത്രി നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Advertisements