കാർഷിക ബോധവത്കരണ ക്ലാസും, പച്ചക്കറി വിത്തുകളും തൈകളും വിതരണം നടത്തി

.
കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025ന്റെ ഭാഗമായി കുഴുമിയിൽ നഗറിൽ കൃഷി വകുപ്പുമായി സഹകരിച്ച് കാർഷിക ബോധവത്കരണ ക്ലാസും, പച്ചക്കറി വിത്തുകളും തൈകളും വിതരണം നടത്തി. നഗരസഭ വികസനകാര്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഇന്ദിര ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലളിത അദ്ധ്യക്ഷത വഹിച്ചു.
പ്രസ്തുത പരിപാടിയിൽ കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസർ ഷംസിദ ക്ലാസെടുത്തു. തുടർന്ന് പച്ചക്കറി വിത്തുകളും, തൈകളും വിതരണം നടത്തി. നഗരസഭ പട്ടികജാതി വികസന ഓഫീസർ അനിത കുമാരി സ്വാഗതവും എസ് സി പ്രമോട്ടർ ശ്രിബിന നന്ദിയും പറഞ്ഞു.
