KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ട ശേഷം മകൻ വീടിന് തീകൊളുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ അമ്മയെ അകത്ത് പൂട്ടിയിട്ടശേഷം മകൻ വീടിന് തീകൊളുത്തി. വെഞ്ഞാറമൂട്ടിലാണ് സംഭവം. ഉടൻ തന്നെ നാട്ടുകാരെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. പൊലീസിന്റെ സഹായത്തോടെ യുവാവിനെ പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾ മുമ്പും മദ്യപിച്ച് പരിസര വാസികൾക്ക് ശല്യമുണ്ടാക്കിയിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.

Share news