അഡ്വ. കെ.പി. നിഷാദിൻ്റെ മരണത്തിൽ അനുശോചിച്ചു
അനുശോചിച്ചു.. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ടും കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ടുമായ അഡ്വ. കെ.പി. നിഷാദിന്റെ ആകസ്മിക നിര്യാണത്തിൽ ബാങ്ക് ഭരണ സമതിയും, ജീവനക്കാരും അനുശോചിച്ചു. പ്രസിഡണ്ട് പി. രന്തവല്ലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എ. അജയ് കുമാർ, ഭരണ സമതി അംഗങ്ങളായ വി.പി. ഭാസ്കരൻ, കെ.പി. വിനോദ് കുമാർ, പി. കെ. ശങ്കരൻ, പി. കെ. ബഷീർ, മനോജ് കാപ്പാട്, പി.പി നാണി, എ. സത്യവതി, മേനേജർ സജന എന്നിവർ സംസാരിച്ചു.
