KOYILANDY DIARY.COM

The Perfect News Portal

മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരായ പരാതിയിൽ നിന്ന് നടി പിന്മാറുന്നു

തിരുവനന്തപുരം: മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരായ പരാതിയിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരിയായ നടി. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് ഇമെയിൽ അയക്കുമെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് സർക്കാറിൻ്റെ ഭാഗത്ത് നിന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും വേണ്ട പിന്തുണ ലഭിച്ചില്ലെന്നും നടി പറഞ്ഞു. തനിക്കെതിരെ ചുമത്തപ്പെട്ട പോക്സോ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി കൂട്ടിച്ചേർത്തു.
.
.
മുകേഷിനെ കൂടാതെ മറ്റ് ചില നടൻമാർക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരിക്കെ മുകേഷ് അംഗത്വം വാഗ്ദാനം ചെയ്ത് മരടിലെ വില്ലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി.
എന്നാൽ, 14 വർഷത്തിന് ശേഷം ആരോപണവുമായി വന്നത് തൻ്റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകർക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു മുകേഷ് കോടതിയിൽ ബോധിപ്പിച്ചത്. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിന്റെ ഉൾപ്പെടെ രേഖകളും നടൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
Share news