നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്
.
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമര്‍ശത്തില്‍ എതിര്‍പ്പ് അറിയിച്ചു. പ്രോസിക്യൂഷന്റെ നിലപാട് എതിര്‍കക്ഷികളെ രക്ഷിക്കാനാണെന്നാണ് ഹര്‍ജിയില്‍ ദിലീപിന്റെ വാദം. ഹര്‍ജികള്‍ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും.

അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി. വിചാരണ നടപടികള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിക്കപ്പെട്ടെന്നാണ് ദിലീപിന്റെ ആരോപണം. ആര്. ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറുപടിക്കായി അതിജീവിത സമയം തേടി. അതിജീവിതയ്ക്കായി അഡ്വ. ടി. ബി. മിനി ഇന്ന് കോടതിയില്‍ ഹാജരായി.

യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച ആര്. ശ്രീലേഖയ്ക്കെതിരെയാണ് അഡ്വ. ടി ബി മിനി പരാതി നല്‍കിയത്. ജനുവരി 12ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്ന അഡ്വ. ടി ബി മിനിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് പത്തു ദിവസത്തില്‍ താഴെ മാത്രമാണ് കോടതിയില്‍ എത്തിയതെന്നും എപ്പോഴും ഉറങ്ങുകയാണ് പതിവെന്നുമായിരുന്നു വിമര്‍ശനം.




