KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയെടുത്ത് സംസ്ഥാന സർക്കാർ. പെൻഷൻ തട്ടിപ്പ് നടത്തിയ മണ്ണ് സംരക്ഷണ വകുപ്പിലെ  ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അനധികൃതമായി ഇവർ കൈപ്പറ്റിയ തുക 18ശതമാനം പലിശ സഹിതം തിരിച്ചടക്കാനും ഉത്തരവിട്ടു.

ഓഫീസർ മുതൽ ഓഫീസ് അസിസ്റ്റന്റ്, പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പെൻഷൻ തട്ടിപ്പിൽ നടപടിയെടുത്തത്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായി ധന വകുപ്പ് മുൻപ് കണ്ടെത്തിയിരുന്നു.

 

കാസർഗോഡ് മണ്ണ് സംരക്ഷണ ഓഫീസിലെ ഓഫീസ് അറ്റന്റന്റ്, പത്തനംതിട്ട ഓഫീസിലെ പാർട് ടൈം സ്വീപ്പർ, വടകരയിലെ വർക്ക് സൂപ്രണ്ട്, മീനങ്ങാടി ഓഫീസിലെ പാർട് ടൈം സ്വീപ്പർ, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാർട് ടൈം സ്വീപ്പർ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലാബിലെ സ്വീപ്പർ എന്നിവർക്കെതിരെയാണ് നടപടി.

Advertisements

 

 

Share news