കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിൽ

ബേപ്പൂർ: പൊതുജനങ്ങളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. കല്ലായി പുളിക്കൽതൊടി മുജീബ് റഹ്മാൻ (47) ആണ് പിടിയിലായത്. 2018 ൽ ബേപ്പൂർ പോലീസ് സ്റ്റേഷനിൽ പൊതുജനശല്യത്തിന് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ പ്രതി പയ്യാനക്കൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ASI പ്രമലത,CPO സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
