KOYILANDY DIARY.COM

The Perfect News Portal

9 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: 9 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, നാൽപത്തി ഒന്നായിരം രൂപ പിഴയും. തിരുവനന്തപുരം, നെയ്യാറ്റിൻകര,‌ പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ്‌ (26)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.  
.
.
2022 ൽ ആണ് കേസിനാസ്പദമായ സംഭവം, മൂടാടി മുത്തായം ബീച്ചിൽ മത്സ്യ ബന്ധനത്തിന് വന്ന പ്രതി, ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ പ്രതി താമസിക്കുന്ന ഷെഡ്‌ഡിലേക്ക് എടുത്ത് കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണി പെടുത്തുകയും ചെയ്തു, പിന്നീട് സ്കൂളിൽവെച്ചു കുട്ടി ക്ലാസ്സിൽ ക്ഷീണം കാരണം ഉറങ്ങിയപ്പോയിരുന്നു.
.
.
തുടർന്ന് അദ്ധ്യാപകൻ രക്ഷിതാക്കളെ വിളിപ്പിക്കുകയും വീട്ടിൽ വെച്ചു കുട്ടിയോട് ചോദിച്ചപ്പോൾ കുട്ടി പീഡന വിവരം പുറത്തു പറയുകയായിരുന്നു, പിന്നീട് രക്ഷിതാക്കൾ പോലീസിൽ പരാതികൊടുത്തു. കൊയിലാണ്ടി പോലീസ്  രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ എൻ. സുനിൽകുമാർ ആണ് അന്വേഷിച്ചത്,
Share news