KOYILANDY DIARY.COM

The Perfect News Portal

നിരവധി മോഷണ കേസുകളിലെ പ്രതിയെ മോഷ്ടിച്ച ബൈക്കുമായി പിടികൂടി.

കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതിയെ മോഷ്ടിച്ച ബൈക്കുമായി പിടികൂടി. കോഴിക്കോട് വട്ടക്കിണർ, പാലക്കൽ വീട്ടിൽ ദാസൻ്റെ മകൻ ദീപു ദാസാണ് പോലീസ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ കസബ, ചേവായൂർ, കൊയിലാണ്ടി, കണ്ണൂർ ജില്ലയിലെ ഇരിട്ടി, ആറളം, പെരിങ്ങോം, പേരാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കളവുകേസുകളിൽ ഇയാൾ പ്രതിയാണ്. കസബ പോലീസാണ് പ്രതിയെ പിടികൂടിയത്.
കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ ദിവസം കളവുപോയ ബൈക്കുമായി സഞ്ചരിക്കുമ്പോൾ മാവൂർ റോഡിൽവച്ചാണ് ഇയാളെ പിടികൂടിയത്. ഒരു സ്ഥലത്തുനിന്നും കളവുനടത്തി മുങ്ങിയശേഷം ദുരെയുള്ള മറ്റൊരു സ്ഥലത്ത് കളവ് നടത്തുകയാണ് പ്രതിയുടെ സ്വഭാവം. കസബ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതി മുമ്പാകെ ഹാജരാക്കും.
Share news