നന്തി മേല്‍പ്പാലത്തില്‍ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് പരിക്ക്
കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പിക്കപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നറിയുന്നു.



