KOYILANDY DIARY.COM

The Perfect News Portal

ഒളിവിലായിരുന്ന വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

.
നടുവത്തൂർ: ഒളിവിലായിരുന്ന വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നടുവത്തൂർ ബാബുരാജിൻ്റെ മകൻ അശ്വിൻ രാജിനെയാണ് അറസ്റ്റ് ചെയ്തത്. നടുവത്തൂർ തിരുമംഗലത്ത് താഴെ സ്വദേശിയുടെ വീട് അക്രമിച്ച് വധശ്രമം നടത്തിയ അശ്വിൻ രാജിനെ ഒളിവിൽ കഴിഞ്ഞ മുക്കത്തെ വീട്ടിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ നിരവധി അക്രമ കേസുകളിലെ പ്രതിയാണ് അശ്വിൻ രാജ്.
ഒരു മാസം മുമ്പെ നടന്ന വധശ്രമത്തിന് ശേഷം പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ സുമിത്ത് കുമാറിൻ്റെ നേതൃത്യത്തിൽ എസ്. ഐമാരായ ജീഷ്മ, സുജിലേഷ്, അവിനാഷ്, എഎസ്ഐ വിജു വാണിയംകുളം, ശ്രീലത, കരീം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Share news