KOYILANDY DIARY.COM

The Perfect News Portal

അഭിരാമി ചികിത്സാ സഹായ ഫണ്ട് കൈമാറി

അഭിരാമി ചികിത്സാ സഹായ ഫണ്ട് കൈമാറി. മണങ്ങാട്ട് ചാലിൽ അഭിരാമിയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി കീഴൂർ കമ്മിറ്റി സമാഹരിച്ച തുക മണിയൂർ മുതുവന കമ്മിറ്റിക്ക് കൈമാറി. കീഴൂർ പ്രിയദർശിനി ശിശു മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്  ₹ 487260 രൂപ കൈമാറി.

ചടങ്ങിൽ കമ്മിറ്റി ചെയർമാൻ കെ. ടി സത്യൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, ഷിജിനാ മോഹൻ, ഏഞ്ഞിലാടി അഹമ്മദ്, കെ. പി. രാജൻ, പി.ടി.കെ. മൂഹമ്മദലി എന്നിവർ സംസാരിച്ചു. വി. വി. ഹരിദാസൻ സ്വാഗതവും കെ. ടി. ശിവദാസൻ നന്ദിയും പറഞ്ഞു.

Share news