KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം മാറ്റിവെച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം മാറ്റിവെച്ചു. ക്ഷേത്രത്തിൽ ചുറ്റമ്പല നവീകരണ പ്രവൃത്തി നടത്തുന്നതിനുവേണ്ടി ദേവ പ്രശ്നവിധി പ്രകാരവും ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും നിർദ്ദേശപ്രകാരവും ഈ വർഷത്തെ ആറാട്ടു മഹോത്സവം മാറ്റി വെയ്ക്കാൻ ക്ഷേത്ര പരിപാലന സമിതിയും ക്ഷേത്ര ചുറ്റമ്പല നവീകരണ കമ്മിറ്റിയും സംയുക്തമായി തീരുമാനിച്ചിരിക്കുന്നു.
നവീകരണത്തിൻ്റെ ഭാഗമായി ഉത്സവം മാറ്റുന്നതിന് പ്രശ്നവിധി പ്രകാരമുള്ള പൂജാതികർമ്മങ്ങൾ യഥാവിധി കമ്മിറ്റി അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ നവംബർ 20, 21 തീയതികളിൽ നടത്തി. 2026 ജനുവരി 9-ാം തിയതി വെള്ളിയാഴ്ച കാലത്ത് ഉത്രം നക്ഷത്രത്തിൽ ക്ഷേത്രത്തിലെ ചുറ്റമ്പലം പൊളിക്കുന്ന ജോലി ആരംഭിക്കും. അന്നേ ദിവസം മുതൽ ക്ഷേത്രനട രാവിലെ 9 മണിക്ക് അടുക്കുകയും വൈകീട്ട് സാധാരണ ദിവസം പോലെ നട തുറക്കുകയും ചെയ്യും. എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
Share news