ആധാരം എഴുത്ത് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു
കൊയിലാണ്ടി: ആധാരം എഴുത്ത് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ചെയർപേഴ്സൺ റീത്താ ബിജു കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. പി എസ് സീന മുഖ്യ പ്രഭാഷണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ മുതിർന്ന ആധാരം എഴുത്തുകാരെ ആദരിച്ചു.

സംസ്ഥാന ട്രഷറർ പി അശോകൻ, സംസ്ഥാന ചെയർ പേഴ്സൺ പദ്മ കുമാരി അമ്മ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ രാജഗോപാൽ, സെക്രട്ടറി പി വി സിന്ധു, ജില്ലാ പ്രസിഡണ്ട് എം കെ അനിൽകുമാർ, സെക്രട്ടറി കെ പി നസീർ അഹമ്മദ്, ട്രഷറർ വി കെ സുരേഷ് കുമാർ, എന്നിവർ സംസാരിച്ചു. ഉഷ സ്വാഗതവും കെ മീന നന്ദിയും പറഞ്ഞു.

