KOYILANDY DIARY.COM

The Perfect News Portal

ബെവ്‌കോയുടെ സെല്‍ഫ് പ്രീമിയം കൗണ്ടറില്‍ നിന്നും 1,540 രൂപ വിലവരുന്ന മദ്യക്കുപ്പി മോഷ്ടിച്ച് യുവാവ്

.

കോഴിക്കോട്: ബെവ്‌കോയുടെ സെല്‍ഫ് പ്രീമിയം കൗണ്ടറില്‍ നിന്നും മദ്യക്കുപ്പി മോഷ്ടിച്ച യുവാവിന്റെ സിസിടിവി ദൃശ്യം പുറത്ത് വിട്ട് ബെവ്‌കോ ജീവനക്കാര്‍. കോഴിക്കോട് മുക്കത്തെ ഔട്ട്‌ലെറ്റിലാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശൃങ്ങളും യുവാവിന്റെ ഫോട്ടോയുമാണ് ജീവനക്കാര്‍ പുറത്തുവിട്ടത്. കഴിഞ്ഞ 20-ാം തീയതി രാത്രി 8:45 നാണ് മോഷണം നടന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് എണ്ണത്തില്‍ കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്.

 

പിന്നീട് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ദൃശ്യം ലഭിച്ചത്. 20-ാം തീയതി സെല്‍ഫ് പ്രീമിയം കൗണ്ടറില്‍ എത്തിയ ഹാഷ് കളര്‍ ഷര്‍ട്ടും ഇളം നീല ജീന്‍സും ധരിച്ച യുവാവ് കൗണ്ടറിന് സമീപം ഏറെ നേരം ചിലവഴിക്കുന്നതും പിന്നീട് മദ്യക്കുപ്പി എടുത്ത് അരയില്‍ തിരുകുന്നതുമാണ് ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. 1,540 രൂപ വിലവരുന്ന മദ്യകുപ്പിയാണ് മോഷ്ടിക്കപ്പെട്ടത്. ബെവ്കോ ഉദ്യോഗസ്ഥര്‍ തെളിവ് സഹിതം മുക്കം പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Advertisements
Share news