KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടങ്ങാരം കുനിയിൽ അരുണിന്റെ ഭാര്യ അശ്വനിയാണ് (26) മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ഒരു വർഷം മുമ്പാണ് യുവതി വിവാഹിതയായത്.

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അരുൺ ഗൾഫിലാണ്. ഭർതൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ ഫോണുമായി മുകൾ നിലയിലേക്ക് പോയ അശ്വനിയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പുതുപ്പണം മണപ്പുറത്ത് വേണുനാഥിന്റെയും പരേതയായ വനജയുടെയും മകളാണ് അശ്വനി. സഹോദരൻ: വരുൺനാഥ്. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Share news