കോഴിക്കോട് ലോഡ്ജില്‍ വെച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ലോഡ്ജില്‍ വെച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഒക്ടോബര്‍ 31ന് പുലര്‍ച്ച മാവൂര്‍ ലോഡ്ജിലെ മുറിയില്‍ നിന്ന് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ കാവുന്തറ സ്വദേശി കളരിപറമ്പത്ത് ഷംസുദ്ദീനാണ് മരിച്ചത്.

യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡ് ഭാഗത്തുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ടൂറിസ്റ്റ് ഹോമിലുണ്ടെന്ന് വ്യക്തമായി. മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നേരത്തെയും യുവാവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

