ചെങ്ങോട്ടുകാവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ചെങ്ങോട്ടുകാവ് സ്വദേശി ജീവൻ രാജ് (47) നാണ് പരിക്കേറ്റത്. ഇയാളെ അതേ ബസ്സിൽ തന്നെ താലൂക്കാശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. കാലിനും തലയ്ക്കും പരിക്കുള്ളതായാണ് അറിയുന്നത്. ഇപ്പോൾ അബോധാവസ്ഥയിലാണ്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന KL 56 – AH 3033 നമ്പർ വിക്രാന്ത് ബസ്സാണ് അപകടം ഉണ്ടാക്കിയത്. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
