എം.ഡി.എം.എ മാരക മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ
എം.ഡി.എം.എ മാരക മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ. തിരുവമ്പാടി കവുങ്ങിൻ തൊടി നവാസ് (30) ആണ് പിടിയിലായത്. തിരുവമ്പാടി ബീവറേജ് ഔട്ട് ലെറ്റിന് സമീപം വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 4.81g എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

തിരുവമ്പാടി പോലീസ് ഇൻസ്‌പെക്ടർ കെ. സുമിത്ത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉജേഷ്, മഹേഷ്, അനൂപ്, ഷിനോജ് കുഞ്ഞൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

