വടകര സ്വദേശിയായ യുവാവ് കോരപ്പുഴയിൽ ചാടി മരിച്ചു

കൊയിലാണ്ടി: കോരപ്പുഴയിൽ യുവാവ് ചാടി മരിച്ചു. വടകര കോട്ടപ്പള്ളി സ്വദേശി ഈനോത്ത് ബിജീഷ് (46) ആണ് മരിച്ചത്. വൈകീട്ടായിരുന്നു സംഭവം. പുഴയുടെ സമീപത്തെ വഴിയിലൂടെ പോയ യാത്രക്കാരാണ് യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഇവർ അറിയിച്ചതിൻ്റെ ഭാഗമായി എലത്തൂർ പോലീസും, ബീച്ച് ഫയർ യൂണിറ്റും സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ മൃതദേഹം കണ്ണൻ കടവ് കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു.

.

റിട്ട: അദ്ധ്യാപകൻ ഭാസ്കരൻ്റയും, രാധയുടെയും മകനാണ്. ഭാര്യ: നിഷ. മകൾ: അനാമിക. സഹോദരി: ബിന്ദു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Advertisements

