KOYILANDY DIARY

The Perfect News Portal

പുറക്കാട് സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ

തിക്കോടി: പുറക്കാട് സ്വദേശിയായ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കുരുങ്ങി താഴെ, കിഴക്കേകണ്ടംകുനി ശ്രീജേഷ് (41) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് ഷോക്കേറ്റ നിലയിൽ കണ്ടത്. ഉച്ചക്ക് ഒരു മണിയോടെ സമീപ വീട്ടിലുള്ളരൊളാണ് ശ്രീജേഷിനെ തൊഴുത്തിൽ കിടക്കുന്നത് കണ്ടത്. ഷോക്കേറ്റതാണെന്ന് മനസിലായതോടെ ഉടൻ തന്നെ കൊയിലാണ്ടി പോലീസിനെ വിവരംമറിയിക്കുകയായിരുന്നു.
Advertisements
പോലീസ് എത്തിയശേഷം ശ്രീജേഷിനെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൊഴുത്ത് ക്ലീൻ ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നറിയുന്നു.
കുരുങ്ങി താഴെ ശ്രീധരൻ്റെയും സാവിത്രിയുടെയും മകനാണ്. ഭാര്യ : വിസ്മയ. മക്കൾ: ശ്രേയലക്ഷ്മി ശ്രീലക്ഷ്മി, ശ്രീവേദ്. സഹോദരിമാർ : സജിനി, സൗമ്യ.
S/o  ശ്രീധരൻ 
സാവിത്രി 
ഭാര്യ : വിസ്മയ 
മക്കൾ :ശ്രേയലക്ഷ്മി ശ്രീലക്ഷ്മി, ശ്രീവേദ് 
സഹോദരിമാർ :സജിനി, സൗമ്യ