കൊയിലാണ്ടിയിൽ കാവുംവട്ടം സ്വദേശി യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി പന്തലായനി ഗേൾസ് സ്കൂളിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കാവുംവട്ടം, നടേരി, കിഴക്കയിൽ ഹൗസിൽ നാരായണൻ്റെ മകൻ ധനീഷ് (30) ആണ് മരിച്ചത്. വൈകീട്ട് 6 മണിക്കാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രയിൽ എത്തിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
