KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരിക്കുളത്ത് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കൊയിലാണ്ടി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അരിക്കുളം ഊരള്ളൂർ മനത്താനത്ത് അർജുൻ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെ ഇയാൾ സഞ്ചരിച്ച ബൈക്ക് അരിക്കുളം ഒറവിങ്കൽതാഴ കാനയിൽ വീണു കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. മറ്റ് വാഹന യാത്രക്കാർ നോക്കിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് കൊയിലാണ്ടി പോലീസിൽ വിവരമറിയിക്കുകയായരുന്നു.

തുടർന്ന് 108 ആംബുലൻസ് എത്തിച്ചേർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്കുമാറ്റി. കൊയിലാണ്ടി പോലീസ് നടപടികൾ സ്വീകരിച്ചു. ഗൾഫിലായിരുന്ന അർജുൻ കുറച്ചു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.

Share news