KOYILANDY DIARY.COM

The Perfect News Portal

മാവേലി എക്സ്പ്രസിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് മാവേലി എക്സ്പ്രസിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. മലപ്പുറം സ്വദേശി റിൻഷാദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനിൽ (29) നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട്പോയിട്ടുണ്ട്. കൊയിലാണ്ടി ആനക്കുളത്തെത്തിയപ്പോഴാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് രണ്ട് യുവാക്കൾ പുറത്തേക്ക് വീണത്. രണ്ട് പേരും രണ്ട് സ്ഥല്തതായാണ് വീണത്. ഇവരുടെ കൂടെ മറ്റ് രണ്ടുപേർ ഉണ്ടായതായാണ് അറിയുന്നത്.

ഇവർ ഡോറിന് സമീപം നിൽക്കുകയായിരുന്നെന്നാണ് അറിയുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസെത്തി രണ്ടുപേരെയും താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. റിൻഷാദ് തൽക്ഷണം മരിച്ചതായാണ് അറിയുന്നത്. അബദ്ധത്തിൽ സംഭവിച്ചതാണോ എന്നറിയില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവെ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Share news