KOYILANDY DIARY.COM

The Perfect News Portal

അത്താണി കവലയിൽ കാർ മറിഞ്ഞ് യുവതി മരിച്ചു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ദേശീയപാതയിലെ ആലുവ- അങ്കമാലി റോഡിൽ അത്താണി കവലയിൽ കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി കഞ്ഞാനപ്പിള്ളി സേവ്യർ മകൾ സയന (21) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 12.30തിനായിരുന്നു അപകടം. 

ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവാണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്ക് പരുക്കില്ല. അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയ ഇരുവരും തിരിച്ച് വൈറ്റിലയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചതിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കടവന്ത്രയിലെ ട്രോമ അക്കാദമിയിലെ ജീവനക്കാരിയാണ് സയന. മാതാവ്: മരട് സ്വദേശിനി ഷീബ. സഹോദരി: നദിയ.

Share news