പയ്യോളി ദേശീയപാതയില്‍ പച്ചക്കറി ലോറി അപകടത്തില്‍പെട്ടു

പയ്യോളി ദേശീയപാതയില്‍ പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി അപകടത്തില്‍പെട്ടു. എച്ച്.പി. പെട്രോള്‍ പമ്പിന് മുന്‍വശത്തായി പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ആര്‍ക്കും പരിക്കില്ല. നാഷണല്‍ പെര്‍മ്മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തിരക്കൊഴിഞ്ഞ സമയത്തായിരുന്നത്കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. പച്ചക്കറികള്‍ റോഡില്‍ ചിതറിത്തെറിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ലോറിയുടെ ഹൗസിംഗ് ഊരിത്തെറിച്ചതാണ് അപകടകാരണമെന്നറിയുന്നു.

ബാക്ക് വീല്‍ ലോറിയുമായി വേര്‍പെട്ട നിലയിലാണുള്ളത്. പയ്യോളി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പിന്നീട് ക്രെയിന്‍ എത്തിയാണ് ലോറി സൈഡിലേക്ക് മാറ്റി ഗതാഗതം പൂര്‍ണ്ണതോതിലാക്കിയത്. റോഡില്‍ കിടന്ന പച്ചക്കറികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റി കൊണ്ടുപോയി. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കരുതുന്നു.

