KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗേൾസ് സ്കൂൾ പരിസരത്ത് മരം മുറിഞ്ഞ് വീണ് വീണ്ടും വൈദ്യുതി തടസ്സപ്പെട്ടു

കൊയിലാണ്ടി: പന്തലായനി ഗേൾസ് സ്കൂൾ പരിസരത്ത് മരം മുറിഞ്ഞ് വീണ് വീണ്ടും വൈദ്യുതി തടസ്സപ്പെട്ടു. ഇത് പ്രദേശത്തേക്ക് ഇലക്ട്രിസിറ്റിയും ഇൻ്റർനെറ്റും തടസപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇത് പലപ്പോഴും പോസ്റ്റുകൾ മുറിഞ്ഞു വീഴാനും മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുന്നതിന് കാരണമാകുന്നു. രണ്ടു മാസങ്ങൾക്കു മുൻപ്, ഒരു വൻ മരം റോഡിലേക്ക് മുറിഞ്ഞ് വീണതിൻ്റെ ഭാഗമായി ഒരു രാവും പകലും പ്രദേശത്ത് വൈദ്യുതി തടസ്സപ്പെടുകയുണ്ടായി.

കൂടാതെ ഇലക്ട്രി പോസ്റ്റുകൾ പൊട്ടിവീണ് അപകട സാധ്യതയും പതിവായിരിക്കുയാണ്. ഇന്ന് പുലർച്ചെ നാലരയ്ക്കാണ് വലിയ മരം റോഡിലേക്ക് കടപഴകി വീണത്. നാട്ടുകാർ അറിയിച്ചതിൻ്റെ ഭാഗമായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളും കെ.എസ്.ഇ.ബി അധികൃതരും എത്തി മരം മുറിച്ചു മാറ്റി വൈദ്യൂതി ലൈൻ പുനസ്ഥാപിച്ചു.

Share news