ട്രെയിനിൽ യാത്രക്കാരൻ കുഴഞ്ഞു വീണു

കൊയിലാണ്ടി: കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയ യശ്വന്ത് പൂർ ട്രെയിനിൽ കോഴിക്കോട് സ്വദേശിയായ ദീൻദയാൽ (38) കുഴഞ്ഞു വീണു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൽ നിന്നും വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ആംബുലൻസിൽ ഗവ, ഹോസ്പിറ്റൽ എത്തിച്ചു. സേനാംഗങ്ങളായ ഹേമന്ത്, നിതിൻ രാജ്, ഇ കെ, ബാലൻ, ഇ എം,സോമകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
