KOYILANDY DIARY.COM

The Perfect News Portal

കൂടരഞ്ഞിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോഴിക്കോട് കൂടരഞ്ഞിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ആഴ്ചകളായി പ്രദേശത്തത് കറങ്ങി നടന്ന് ആശങ്ക സൃഷ്ട്ടിച്ച പുലിയാണ് വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിലാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. 2 ആഴ്ചയോളം പ്രദേശത്ത് ഭീതി പരത്തിയതിന് പിന്നാലെയാണ് വനംവകുപ്പിൻ്റെ കെണിയിൽ പുലി അകപ്പെട്ടത്. ആടുമേക്കാൻ പോയ സ്ത്രി പുലിയെ കണ്ട് ഭയന്നോടി വീണ് പരുക്കുപറ്റുകയും വളർത്തു മുഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയത്. കാമറ സ്ഥാപിച്ചും കെണി ഒരുക്കിയും പുലിയെ പിടികൂടാനുള്ള ശ്രമം ആണ് വനം വകുപ്പ് നടത്തിയത്. രണ്ടാഴ്ചയായി പ്രദേശത്തെ ആളുകൾ അനുഭവിച്ച ആശങ്കക്കാണ് പുലി കൂട്ടിൽ അകപ്പെട്ടതോടെ അറുതിയായിരിക്കുന്നത്.

 

3 വയസ്സ് പ്രായമുള്ള പുലിയെ ആണ് വനം വകപ്പ് പിടികൂടിയത്. അജ്ഞാതജീവി വളർത്തുമൃഗങ്ങളെ ആക്രമിച്ചു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സ്ഥലം എം എൽഎ മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെ നടത്തിയ അടിയന്തര ഇടപെടലിലൂടെയാണ് പുലി കൂട്ടിലാവുന്നത്.

Advertisements
Share news