KOYILANDY DIARY.COM

The Perfect News Portal

വാകേരിയിൽ അവശനിലയിൽ കണ്ട കടുവ ചത്തു.

ബത്തേരി: വയനാട് വാകേരിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നാരായണപുരം എസ്റ്റേറ്റിലാണ് ജഡം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വനംവകുപ്പിൻ്റെ ലാബിലേക്ക് കൊണ്ടുപോയി.

ഗാന്ധിനഗറിൽ വ്യാഴാഴ്ച കടുവയെ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കടുവ ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് ലെവൽഡ് ലൈഫ് വാർഡൻ അനുമതിയും നൽകിയിരുന്നു.

വനത്തില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാവാം പരിക്കു പറ്റിയതെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. പിന്‍കാലിന് പരിക്കേറ്റ കടുവ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനെത്തുടര്‍ന്ന്‌ അവശനിലയിലായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ട് നേരിട്ട കടുവയ്ക്ക്, കാട്ടിലേക്ക്‌ കയറിപ്പോകാനുള്ള മതില്‍ ചാടിക്കടക്കാനും സാധിച്ചില്ല.

Advertisements

 

Share news