KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ സംസ്‌കാരം അടുത്തറിയാൻ യുപിയിൽ നിന്നുളള സംഘം ഇന്ന് കേരളത്തിൽ

കേരളത്തിന്റെ സംസ്‌കാരം അടുത്തറിയാൻ യുപിയിൽ നിന്നുളള സംഘം ഇന്ന് കേരളത്തിൽ. പാലക്കാട് ഐ.ഐ.ടിയാണ് ഉത്തർപ്രദേശിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ആഥിത്യം അരുളുന്നത്. യു.പിയിൽ നിന്നുള്ള 45 അംഗ സംഘമാണ് എത്തുന്നത്. കേരളത്തിന്റെ സംസ്‌ക്കാരം കല, പാരമ്പര്യം എന്നിവ അടുത്തറിയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.

യുവ സംഗമം ക്യാമ്പയിനിന്റെ ഭാഗമായാണ് യുപി യിൽ നിന്നുള്ള 45 വിദ്യാർത്ഥികൾ പാലക്കാട് ഐ.ഐ.ടിയിൽ എത്തുന്നത്. 18 നും 30 നും ഇടയിൽ പ്രായമുളളവരാണ് പ്രത്യേക അതിഥികളായി എത്തുക. കാലടി ശ്രീങ്കര സ്തൂപം, കോടനാട് ആന പരിശീലന കേന്ദ്രം, പറമ്പിക്കുളം കടുവ സങ്കേതം, കുത്താമ്പുള്ളി കൈത്തറി ഗ്രാമം, മലമ്പുഴ അണക്കെട്ട്, വ്യവസായ ശാല സന്ദർശനം, പ്രമുഖ വ്യക്തികളുമായുള്ള സംവാദം എന്നിവയാണ് പ്രധാന പരിപാടികൾ.

അടുത്തമാസം കേരളത്തിൽ നിന്നുള്ള സംഘം യു.പി സന്ദർശിക്കും. അലഹാബാദ് എൻ.ഐ.ടി യാണ് കേരള സംഘത്തിന് ആഥിത്യം അരുളുന്നത്. ടെക്നോളജി സ്ഥാപനങ്ങളുടെ സഹകരണത്തോടെ യുവാക്കൾക്കിടയിലെ സാംസ്‌ക്കാരിക കൈമാറ്റമാണ് യുവം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

Advertisements
Share news